കാറ്റുംമഴയും കനക്കുന്നു; കോവിഡിന് പുറകേ മഴ ദുരിതവും ഏറുന്നു





ഇരിട്ടി: ആറളം പഞ്ചായത്തിൽ മഴക്കെടുതിയിൽ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. 3 ദിവസമായി തുടരുന്ന കാറ്റും മഴയും ജനജീവിതം സ്തംഭിച്ചു. ബുധനാഴ്ച്ച രാവിലെയും  ശക്തമായ കാറ്റും മഴയും തുടരുകയാണ്. ശക്തമായ കാറ്റിൽ റബർ മരങ്ങൾ കടപുഴകി വീണു ചെടിക്കുളത്ത് മംഗലോടൻ അസ്മയുടെ വീടിന് മുകളിൽ റബർ മരം പൊട്ടി വീണ് ഭാഗീകമായി തകർന്നു. പെരുംമ്പഴശിയിൽ പുതിയ വീട്ടിൽ ശോഭയുടെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി വിയ്‌റ്റ്‌നാമിൽ പെരുവംകുഴിയിൽ കദീജയുടെ വീടിന് മുകളിൽ റബർ മരങ്ങൾ കടപുഴകി വീണ് നാശം സംഭവിച്ചു. നാശം സംഭവിച്ച പ്രദേശം ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ്, വൈസ്പ്രസിഡണ്ട് ജെസി വാഴപ്പള്ളി, ചെയർമാൻ ഇ.സി രാജു . മെമ്പർമാരായ പി.ഷൈൻബാബു, ജെസി ഉമ്മിക്കുഴി, തുടങ്ങിയവർ സന്ദർശിച്ചു. 

റിപ്പോർട്ട്: കെ.ബി. ഉത്തമൻ


Popular posts from this blog

സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

ജനകീയ ബജറ്റുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിൽ നാളെ(20-11-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ