ജനകീയ ബജറ്റുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്




പയ്യാവൂർ: ജീവനക്കാരുടേയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും വ്യാപാരി സമൂഹത്തിന്റെ സമക്ഷം പയ്യാവൂർ ഗ്രാമപഞ്ചായത്തിന്റെ ജനകീയ ബ ജറ്റവതരണം. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാജു സേവ്യർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്തിന്റെ സമഗ്രവികസനത്തിനൊപ്പം സാധാരണക്കാരായ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾക്കുള്ള പരിഹാരവുമാണ് ഭരണ സമിതി പ്രധാനമായും ലക്ഷ്യമാക്കുന്നതെന്ന് ബജറ്റ് അവതരിപ്പിച്ച ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത സുരേഷ് പറഞ്ഞു. ജാഗ്രതാ സമിതി, തർക്ക പരിഹാര സെൽ, സൗജന്യ നിയമസഹായവേദി, രോഗീപരിചരണ സേന, രക്തദാന സേന, അവയവദാന പ്രോത്സാഹനം തുടങ്ങിയ വിവിധ സാമൂഹിക സേവന പദ്ധതികൾ നടപ്പാക്കും. പയ്യാവൂർ പഞ്ചായത്തിലെ ഹരിതകർമസേന ഇനി ' ഹരിത മാലാഖമാർ' എന്ന പേരിലായിരിക്കും അറിയപ്പെടുക. ഒരു മിഠായി കടലാസ് പോലും കാണപ്പെടാത്ത ടൗണും സമ്പൂർണ ശുചിത്വ പഞ്ചായത്തുമാക്കി പയ്യാവുരിനെ മാറ്റുമെന്നും ടൗണിൽ ആവശ്യമായ പാർക്കിംഗ് സംവിധാനം ഒരുക്കുമെന്നും പ്രസിഡന്റ് സാജു സേവ്യർ പറഞ്ഞു.


Popular posts from this blog

സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

കണ്ണൂർ ജില്ലയിൽ നാളെ(20-11-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ