ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ടാക്സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ സമരം നടത്തി






ഉളിക്കൽ: തുടർച്ചയായ പെട്രോൾ, ഡീസൽ  വില വർധനവിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ടാക്സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ പെട്രോൾ പമ്പുകളിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു. 

ഇന്ധന വില വർധനവ് പിൻവലിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങൾ GST യിൽ ഉൾപ്പെടുത്തുക,  വർധിച്ചു വരുന്ന ഇന്ധന വിലക്ക് ആനുപാതികമായി ടാക്സി ചാർജ്ജ് ഉയർത്തുക തുടങ്ങി വിവിധങ്ങൾ ആയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പമ്പുകളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചത്. സംഘടനയുടെ ഉളിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പ്രസിഡന്റ് നിസാം ഉളിക്കൽ നിർവഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർ ജിതിൻ,  മെമ്പർമാരായ ദിനേശൻ, ജിന്റോ, ജോജി, കുഞ്ഞുമോൻ, പ്രഫുൽ, സിബി തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: പ്രകേഷ് ഉളിക്കൽ 




Popular posts from this blog

സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

ജനകീയ ബജറ്റുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിൽ നാളെ(20-11-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ