കുട്ടികള്‍ക്ക് ഫോണ്‍ നൽകുമ്പോൾ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട 21 'ആപ്പുകള്‍'; മുന്നറിയിപ്പുമായി പൊലീസ്‌




 

തിരുവനന്തപുരം: കൊവിഡ് കാലമായതോടെ വിദ്യാഭ്യാസം ഓണ്‍ലൈനിലായി. ഇഷ്ടം പോലെ ഫോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സായിട്ടാണ് ചില കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസിനെ കാണുന്നത്. പല ചതിക്കുഴികളിലും കുട്ടികള്‍ വീഴാനുള്ള സാദ്ധ്യതയും ഏറെയാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്.

രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളെക്കുറിച്ചാണ് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ വിനോദത്തിനായും മറ്റും ഉപയോഗിക്കുന്ന ഇന്‍സ്റ്റഗ്രാമും, മെസഞ്ചറുമൊക്കെ കുട്ടികള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം


രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 സ്മാര്‍ട്ഫോണ്‍ ആപ്പുകള്‍.

ഇത്തരം ആപ്പുകള്‍ ഒരു പക്ഷെ പ്രായപൂര്‍ത്തിയായവര്‍ക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികള്‍ ഇത്തരം ആപ്പുകള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഫോണുകളില്‍ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.







Popular posts from this blog

സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

ജനകീയ ബജറ്റുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിൽ നാളെ(20-11-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ