ദുരിതകാലത്ത് നാടിന് കൈത്താങ്ങായ കർഷകന് DYFI യുടെ ആദരം





ഉളിക്കൽ: തന്റെ അധ്വാനത്തിൽ വിളയിച്ച 3000 ചോട് കപ്പ നാടിന്റെ ദുരിതമകറ്റാൻ DYFI ഉൾപ്പെടെയുള്ള യുവജന സംഘടനകൾ വഴി ഉളിക്കൽ പഞ്ചായത്തിലാകെ സൗജന്യമായി നൽകിയ അങ്ങാടിശ്ശേരിതട്ടിലെ ചെറുമലയിൽ ചോയിക്കുട്ടി  യെ DYFI ആദരിച്ചു. ചോയിക്കുട്ടിയുടെ മകനും കർഷകനുമായ അനീഷും ഒപ്പമുണ്ടായിരുന്നു. DYFI ഇരിട്ടി ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ ജി ദിലീപ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് നോബിൻ പി എ, DYFI ഉളിക്കൽ മേഖല സെക്രട്ടറി അനീഷ് ഉളിക്കൽ, DYFI പേരട്ട മേഖലകമ്മിറ്റിയംഗം രമ്യ ശ്രീജിത്ത്‌, ജ്യോതിഷ് തുടങ്ങിയവർ പങ്കെടുത്തു.


Popular posts from this blog

സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

ജനകീയ ബജറ്റുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിൽ നാളെ(20-11-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ