മലയോര ഹൈവേയിലെ തകർന്ന ഭാഗം ഉടൻ പുനർ നിർമ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ്




 

ഉളിക്കൽ: വള്ളിത്തോട് - ചെറുപുഴ മലയോര ഹൈവേയിലെ മുണ്ടാനൂരിൽ  പുഴയോട് ചേർന്ന തകർന്ന ഭാഗം ഉടൻ പുനർ നിർമ്മിക്കുമെന്നും, എത്രയും  പെട്ടന്ന് തന്നെ പുനർ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നിർദ്ദേശം നൽകുമെന്നും  പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് അറിയിച്ചു. കഴിഞ്ഞ കാലവർഷത്തിലാണ് മുണ്ടാനൂരിൽ പുഴ ചേർന്നു വരുന്ന സംരക്ഷണ ഭിത്തി പുഴയിലേക്ക് മറിഞ്ഞു വീഴുകയും മലയോര ഹൈവേയുടെ ഒരു ഭാഗം പൂർണമായും തകരുകയും ചെയ്തത്.  അതുകൊണ്ട് തന്നെ ഇതു വഴിയുള്ള യാത്രയും  ദുഷ്ക്കരമായിരുന്നു. 

തകർന്ന റോഡ് ഇന്ന് രാവിലെ ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, നുച്ചിയാട് ലോക്കൽ സെക്രട്ടറി വി ബി ഷാജു, ലോക്കൽ കമ്മിറ്റി അംഗം രാജേഷ് താപ്രവൻ തുടങ്ങിയവർ സന്ദർശിക്കുകയും തുടർന്ന് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ശ്രദ്ധയിൽ പ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് മന്ത്രി ഉടനെ തന്നെ തകർന്ന ഭാഗം പുനർ നിർമ്മിക്കാമെന്ന ഉറപ്പ് നൽകിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Popular posts from this blog

സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

ജനകീയ ബജറ്റുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിൽ നാളെ(20-11-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ