സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച്‌ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍


 




തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞ് പിഎസ്‌സി റാങ്ക് പട്ടികയിലുളള ഉദ്യോഗാര്‍ഥികളുടെ സമരം. സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റില്‍നിന്ന് സമരപന്തലിലേക്ക് പൊരിവെയിലില്‍ വനിതാ ഉദ്യോഗാര്‍ഥികള്‍ അടക്കമുളളവര്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു. ഇതിനിടെ ചില ഉദ്യോഗര്‍ഥികള്‍ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളോട് കാണിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. രാഷ്ട്രീയമല്ല, അര്‍ഹമായ തൊഴിലിന് വേണ്ടിയുള്ള സമരമാണ്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടുപോലും സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാവുന്നില്ലെന്ന് അവര്‍ പറഞ്ഞു.

എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ അടക്കമുള്ള പിഎസ്‍സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. അതിനിടെ, ഉദ്യോഗാര്‍ഥികളുടെ സമരം സംസ്ഥാനമൊട്ടാകെ വ്യാപിക്കുന്നുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഉദ്യോഗാര്‍ഥികള്‍ യാചനാ സമരം നടത്തി.





Popular posts from this blog

സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

ജനകീയ ബജറ്റുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിൽ നാളെ(20-11-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ