പഴശ്ശി പദ്ധതി: പവര്‍ ഹൗസിന്റെയും ഇലക്‌ട്രോ മെക്കാനിക്കല്‍ പ്രവൃത്തികളുടെയും നിര്‍മ്മാണോദ്ഘാടനം നാളെ


 




കണ്ണൂര്‍ :ജില്ലയിലെ വൈദ്യുതിക്ഷാമത്തിനും അതുമൂലമുണ്ടാകുന്ന വികസന പ്രതിസന്ധിക്കും പരിഹാരമാകുന്ന പഴശ്ശി സാഗര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന പവര്‍ ഹൗസിന്റെയും ഇലക്‌ട്രോ മെക്കാനിക്കല്‍ പ്രവൃത്തികളുടെയും നിര്‍മ്മാണോദ്ഘാടനം നാളെ (ഫെബ്രുവരി 12) വൈകിട്ട് നാല് മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിര്‍വഹിക്കും.

ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നയത്തിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ മേല്‍നോട്ടത്തില്‍ 113 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. കുയിലൂര്‍ എ എല്‍ പി സ്‌കൂള്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ വ്യവസായ - കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനാകും. എം പി കെ സുധാകരന്‍ മുഖ്യാതിഥിയാകും 

Popular posts from this blog

സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

ജനകീയ ബജറ്റുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിൽ നാളെ(20-11-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ