ആറളം പഞ്ചായത്ത് 2021 - 22 വർഷത്തെ വാർഷിക ബഡ്ജറ്റ് പാസാക്കി





ഇരിട്ടി: ആറളം പഞ്ചായത്ത് 2021 - 22 വർഷത്തെ വാർഷിക ബഡ്ജറ്റ് പാസാക്കി. ഉദ്പ്പാദന മേഖലയ്ക്ക് ഊന്നൽ നൽകിയാണ് പുതിയ ബഡ്ജറ്റ്. 24,72,70096 രൂപയാണ് വിവിധ പദ്ധതികൾക്കായി ബഡ്ജറ്റിൽ വകയിരുത്തിയത്. നെൽകൃഷി ഉൾപ്പെടെയുള്ള കൃഷി വ്യാപിപ്പിക്കാനും സമ്പൂർണ്ണ പാർപ്പിട പദ്ധതിയും പട്ടിക വർഗ്ഗ മേഖലയിലെ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള പദ്ധതികളും ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. 247270096 രൂപ വരവും 241137800 രൂപ ചിലവും, 6134 696 രൂപ മിച്ചവും വരുന്നതാണ് ആറളം പഞ്ചായത്തിന്റെ ബഡ്ജറ്റ്. പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ വൈസ് പ്രസിഡണ്ട് ജെസി മോൾ വാഴപ്പള്ളി ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റോബർട്ട് ജോസഫ് നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

റിപ്പോർട്ട്: കെ.ബി ഉത്തമൻ



Popular posts from this blog

സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

ജനകീയ ബജറ്റുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്

കണ്ണൂർ ജില്ലയിൽ നാളെ(20-11-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ