Posts

കാറ്റുംമഴയും കനക്കുന്നു; കോവിഡിന് പുറകേ മഴ ദുരിതവും ഏറുന്നു

Image
ഇരിട്ടി: ആറളം പഞ്ചായത്തിൽ മഴക്കെടുതിയിൽ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. 3 ദിവസമായി തുടരുന്ന കാറ്റും മഴയും ജനജീവിതം സ്തംഭിച്ചു. ബുധനാഴ്ച്ച രാവിലെയും  ശക്തമായ കാറ്റും മഴയും തുടരുകയാണ്. ശക്തമായ കാറ്റിൽ റബർ മരങ്ങൾ കടപുഴകി വീണു ചെടിക്കുളത്ത് മംഗലോടൻ അസ്മയുടെ വീടിന് മുകളിൽ റബർ മരം പൊട്ടി വീണ് ഭാഗീകമായി തകർന്നു. പെരുംമ്പഴശിയിൽ പുതിയ വീട്ടിൽ ശോഭയുടെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി വിയ്‌റ്റ്‌നാമിൽ പെരുവംകുഴിയിൽ കദീജയുടെ വീടിന് മുകളിൽ റബർ മരങ്ങൾ കടപുഴകി വീണ് നാശം സംഭവിച്ചു. നാശം സംഭവിച്ച പ്രദേശം ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ്, വൈസ്പ്രസിഡണ്ട് ജെസി വാഴപ്പള്ളി, ചെയർമാൻ ഇ.സി രാജു . മെമ്പർമാരായ പി.ഷൈൻബാബു, ജെസി ഉമ്മിക്കുഴി, തുടങ്ങിയവർ സന്ദർശിച്ചു.  റിപ്പോർട്ട്: കെ.ബി. ഉത്തമൻ

മൂന്നാം തരംഗം നേരിടാന്‍ കര്‍മ പദ്ധതി; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും; മൂന്നാം തരംഗം മുന്നില്‍ കണ്ട് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കും

Image
  തിരുവനന്തപുരം : കോവിഡിന്റെ മൂന്നാം തരംഗത്തെ മുന്നില്‍കണ്ട് ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പരമാവധി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. അതിന് ആവശ്യമായ വാക്സിന്‍ ലഭ്യമാക്കേണ്ടതാണെന്നും അതിനുള്ള സൗകര്യങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രജിസ്ട്രേഷന്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിക്കുന്നതാണ്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്സിന്‍ വിതരണം സുഗമമായി നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം. മൂന്നാം തരംഗം ഉണ്ടായാല്‍ നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ലാന്‍ യോഗത്തില്‍ ആവിഷ്‌ക്കരിച്ചു. സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റേയും ലോക്ഡൗണിന്റേയും ഫലമായി രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് വരിക

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ടാക്സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ സമരം നടത്തി

Image
ഉളിക്കൽ: തുടർച്ചയായ പെട്രോൾ, ഡീസൽ  വില വർധനവിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ടാക്സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ പെട്രോൾ പമ്പുകളിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു.  ഇന്ധന വില വർധനവ് പിൻവലിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങൾ GST യിൽ ഉൾപ്പെടുത്തുക,  വർധിച്ചു വരുന്ന ഇന്ധന വിലക്ക് ആനുപാതികമായി ടാക്സി ചാർജ്ജ് ഉയർത്തുക തുടങ്ങി വിവിധങ്ങൾ ആയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പമ്പുകളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചത്. സംഘടനയുടെ ഉളിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പ്രസിഡന്റ് നിസാം ഉളിക്കൽ നിർവഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർ ജിതിൻ,  മെമ്പർമാരായ ദിനേശൻ, ജിന്റോ, ജോജി, കുഞ്ഞുമോൻ, പ്രഫുൽ, സിബി തുടങ്ങിയവർ പങ്കെടുത്തു. റിപ്പോർട്ട്: പ്രകേഷ് ഉളിക്കൽ 

രാജ്യത്തെ ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധന; പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 31 പൈസയും കൂടി

Image
  തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 31 പൈസയുമാണ് കൂടിയത്. ഈ മാസം പതിനാല് ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധന വില കൂടിയത്. 42 ദിവസത്തിനിടെ 24 തവണയും വില കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 98.45 രൂപയായി. കഴിഞ്ഞ ദിവസത്തെ വര്‍ദ്ധനയ്ക്ക് പിന്നാലെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില പലയിടത്തും നൂറ് രൂപയും പിന്നിട്ടിരുന്നു. ദിനം പ്രതി തുടരുന്ന വില വര്‍ദ്ധനയില്‍ രാജ്യ വ്യാപകമായി തന്നെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.   

കുട്ടികള്‍ക്ക് ഫോണ്‍ നൽകുമ്പോൾ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട 21 'ആപ്പുകള്‍'; മുന്നറിയിപ്പുമായി പൊലീസ്‌

Image
  തിരുവനന്തപുരം: കൊവിഡ് കാലമായതോടെ വിദ്യാഭ്യാസം ഓണ്‍ലൈനിലായി. ഇഷ്ടം പോലെ ഫോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സായിട്ടാണ് ചില കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസിനെ കാണുന്നത്. പല ചതിക്കുഴികളിലും കുട്ടികള്‍ വീഴാനുള്ള സാദ്ധ്യതയും ഏറെയാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്. രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളെക്കുറിച്ചാണ് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ വിനോദത്തിനായും മറ്റും ഉപയോഗിക്കുന്ന ഇന്‍സ്റ്റഗ്രാമും, മെസഞ്ചറുമൊക്കെ കുട്ടികള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 സ്മാര്‍ട്ഫോണ്‍ ആപ്പുകള്‍. ഇത്തരം ആപ്പുകള്‍ ഒരു പക്ഷെ പ്രായപൂര്‍ത്തിയായവര്‍ക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികള്‍ ഇത്തരം ആപ്പുകള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഫോണുകളില്‍ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്

മുണ്ടാനൂർ അബ്ദുൾകലാം മെമ്മോറിൽ വായനശാല പൊതുജനങ്ങൾക്കായി സമർപ്പിക്കുന്ന ഒക്സിജൻ കോൺസൻ്റേറ്റർ സ്വിച്ച് ഓൺ കർമ്മം ഇരിക്കൂർ M L A അഡ്വ.സജീവ് ജോസഫ് നിർവ്വഹിച്ചു.

Image
ഉളിക്കൽ ഗ്രാമ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വായനശാല യുടെ നേത്യത്വം കഴിഞ്ഞ പ്രളയകാലത്തും അതുപോലെ തന്നെ കോവിഡിൻ്റെ ഒന്നാം ഘട്ടത്തിലും ഇന്നത്തെ സാഹചര്യത്തിലും എല്ലാം സാധാരണക്കാരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് യഥാസമയങ്ങളിൽ അവരിലേക്ക് തങ്ങളുടെ സേവനം എത്തിച്ചു നല്കാനുള്ള താല്പര്യവും അർപ്പണബോധവും ഇതര സംഘsകൾക്കും മാതൃകയാണ് എന്നും അദ്ധേഹം അനുസ്മരിച്ചു ചടങ്ങിൽ വായനശാലയുടെ പ്രസിഡണ്ട് ജോബി എം ജോസ് അദ്ധ്യക്ഷത വഹിച്ചു.. ഈ ഉദ്ധ്യമത്തിന് തങ്ങളോട് സഹകരിച്ച എല്ലാ നാട്ടുകാരോടു മുള്ള നന്ദി പ്രസിഡണ്ട് ജോബി എം ജോസ് അറിയിച്ചു വാർഡ്‌ മെമ്പർ ശ്രീദേവി M പുതുശ്ശേരി ആശംസ അർപ്പിച്ചു .കോവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിക്കുന്ന ഈ സമയത്ത് നാടിൻ്റെ നന്മ ലക്ഷ്യം വച്ച് കൊണ്ട് നടത്തുന്ന വായനശാലയുടെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് M L A അഭിപ്രായ പ്പെട്ടു ലൈബ്രേറിയൻ മാത്യു മുണ്ടാനൂർ സ്വാഗതവും ട്രഷർ ഷിംജിത്ത് P S നന്ദിയും പറഞ്ഞു...

മലയോര ഹൈവേയിലെ തകർന്ന ഭാഗം ഉടൻ പുനർ നിർമ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ്

Image
  ഉളിക്കൽ: വള്ളിത്തോട് - ചെറുപുഴ മലയോര ഹൈവേയിലെ മുണ്ടാനൂരിൽ  പുഴയോട് ചേർന്ന തകർന്ന ഭാഗം ഉടൻ പുനർ നിർമ്മിക്കുമെന്നും, എത്രയും  പെട്ടന്ന് തന്നെ പുനർ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നിർദ്ദേശം നൽകുമെന്നും  പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് അറിയിച്ചു. കഴിഞ്ഞ കാലവർഷത്തിലാണ് മുണ്ടാനൂരിൽ പുഴ ചേർന്നു വരുന്ന സംരക്ഷണ ഭിത്തി പുഴയിലേക്ക് മറിഞ്ഞു വീഴുകയും മലയോര ഹൈവേയുടെ ഒരു ഭാഗം പൂർണമായും തകരുകയും ചെയ്തത്.  അതുകൊണ്ട് തന്നെ ഇതു വഴിയുള്ള യാത്രയും  ദുഷ്ക്കരമായിരുന്നു.  തകർന്ന റോഡ് ഇന്ന് രാവിലെ ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, നുച്ചിയാട് ലോക്കൽ സെക്രട്ടറി വി ബി ഷാജു, ലോക്കൽ കമ്മിറ്റി അംഗം രാജേഷ് താപ്രവൻ തുടങ്ങിയവർ സന്ദർശിക്കുകയും തുടർന്ന് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ശ്രദ്ധയിൽ പ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് മന്ത്രി ഉടനെ തന്നെ തകർന്ന ഭാഗം പുനർ നിർമ്മിക്കാമെന്ന ഉറപ്പ് നൽകിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.